ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിന്‍റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക, സാമൂഹിക, കാരുണ്യ പ്രവർത്തനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് ഇത് ഒമ്പതാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.
സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, സുമേഷ് , ഗിരീഷ്, റിനാസ്, ആദി, ബെന്നറ്റ്, അലി, മഹറൂഫ്, ഹരി, റോബർട്ട്, നാരായണൻ, പൂജ, ലിൻസ, നവ്യ, ബെൻസൺ, ജോബിൻ എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരുവിലെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986894664 എന്ന നമ്പറിൽ ബന്ധപ്പെടണം.
<BR>
TAGS : BMF | RELIEF WORKS
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…