തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡം ജില്ലയില്‍ അയല്‍ സംസ്ഥാനമായ ഛത്തീസ്‌ഗഢില്‍ നിന്നുള്ള നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ 86 അംഗങ്ങള്‍ പോലീസില്‍ കീഴടങ്ങി. നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ (എസിഎം) ഉള്‍പ്പെടെ 86 മാവോയിസ്റ്റുകളാണ് നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം സമാധാന ജീവിതം നയിക്കാൻ ആഗ്രഹിച്ച് കീഴടങ്ങിയത്.
ഐജി എസ്. ചന്ദ്രശേഖർ റെഡ്ഡിയുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഓരോ ഏരിയ കമ്മിറ്റി അംഗത്തിനും (എസിഎം) നാല് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഭദ്രാദ്രി കൊത്തഗുഡം പോലീസ് സൂപ്രണ്ട് ബി. രോഹിത് രാജു പറഞ്ഞു.
മുൻ വിമതർക്ക് നല്‍കുന്ന ക്ഷേമനടപടികളെക്കുറിച്ചും പോലീസിൻ്റെ ‘ഓപ്പറേഷൻ ചെയുത’ പരിപാടിയുടെ കീഴില്‍ ആദിവാസി സമൂഹത്തിനായുള്ള വികസന, ക്ഷേമ സംരംഭങ്ങളെക്കുറിച്ചും അറിഞ്ഞതിന് ശേഷമാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നത്. ഈ വർഷം ഇതുവരെ വിവിധ കേഡർമാരിലുള്ള 224 മാവോയിസ്റ്റുകള്‍ പോലീസിന് കീഴടങ്ങിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : 86 Maoists surrender to police in Telangana
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…