തെലങ്കാന: തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടത്തിൽ മൃതദേഹ ഭാഗം കണ്ടെത്തി. തകർന്ന ബോറിങ് മെഷീൻറെ ഇടയിൽ നിന്നായിരുന്നു മൃതദേഹ ഭാഗം കണ്ടെത്തിയത്. കൈയും മറ്റ് ചില മൃതദേഹ ഭാഗവുമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് തിരച്ചിലിനെത്തിച്ച കഡാവർ നായ്ക്കളാണ് മൃതദേഹ സാന്നിധ്യം കണ്ടെത്തിയത്.
മൃതദേഹം വീണ്ടെടുക്കാന്‍ കുഴി ആഴത്തിലാക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. കാണാതയവരില്‍ ചിലരെ ഉടന്‍ തിരിച്ചറിഞ്ഞേക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ഉൾപ്പെടെ എട്ട് പേരാണ് ടണലില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും ഇവരെ ജീവനോടെ രക്ഷപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്‌എൽബിസി) തുരങ്ക മേൽക്കൂര രണ്ടാഴ്‌ചയ്ക്ക് മുമ്പാണ് തകർന്നത്.
ഭൂമിക്കടിയിൽ പെട്ടിരിക്കുന്ന മനുഷ്യാവശിഷ്‌ടങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച, കേരളത്തിൽ നിന്നുള്ള പ്രത്യേക സെർച്ച് ഡോഗ് സ്ക്വാഡിനെ മാർച്ച് 7 ന് പ്രദേശത്ത് എത്തിച്ചിരുന്നു. തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിന് എൻഡിആർഎഫ്, ഇന്ത്യൻ ആർമി, നാവികസേന എന്നിവയിലെ വിദഗ്‌ധർ ഉൾപ്പെടെ വിവിധ ഏജൻസികളിൽ നിന്നുള്ള തൊഴിലാളികൾ 16 ദിവസങ്ങളായി പ്രവർത്തിക്കുകയാണ്.
TAGS: NATIONAL
SUMMARY: Remains of dead body found amid telangana tunnel incident
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…