തെലങ്കാന: തെലങ്കാന തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. വ്യാഴാഴ്ച വൈകീട്ടോടെ തിരച്ചിലിനായി തെർമോസ് കട്ടർ എത്തിച്ചു. തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്നാണ് അപകടമുണ്ടായത്. നിലവിൽ എട്ടോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന ഇരുമ്പും ഉരുക്കും മുറിച്ചു മാറ്റുന്നതിനായി അത്യാധുനിക കട്ടറുകൾ ആണ് എത്തിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനം ഊർജിതമായതോടെ എൻജിആർഐയുടെ സംഘം 10 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന 200 മെഗാ ഹെൽട്‌സിന്റെ ഗ്രൗണ്ട് പ്രോബിങ് റഡാറിൽ തുരങ്കത്തിനുള്ളിൽ എത്തിച്ചു. അടിഞ്ഞുകൂടിയ ചെളി തുരങ്കത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ജലം ഒഴിവാക്കുന്നത് ഏകദേശം പൂർത്തിയായി എന്നാണ് വിവരം. ഫെബ്രുവരി 25 നാണ് അപകടം നടന്നത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.
TAGS: NATIONAL | TELANGANA
SUMMARY: Telangana tunnel collapse, Rescue teams stare at 10,000 cubic meters of mud challenge
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…