മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മോദി സര്‍ക്കാരിനെ മൂന്നാമതും തിരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യത്തിന് പിന്തുണ നല്‍കിയ ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി.
ബീഹാറില്‍ വ്യാപകമായി റോഡുകളും വിമാനത്താവളങ്ങളും അനുവദിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജും ബെംഗളൂരു – ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറും അനുവദിച്ചു. തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ പ്രത്യേക നൈപുണ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയും പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇത് സുഗമമാക്കും. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ആയിരം വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കും. പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാസഹായം നല്‍കും.
കർഷകർക്ക് ഡിജിറ്റല്‍ പ്രോത്സാഹനം നല്‍കും. കാർഷിക മേഖലയില്‍ ഉത്പാദനം വർധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കഴിയുന്ന വിളകള്‍ പ്രോത്സാഹിപ്പിക്കും. 6 കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ നിർമിക്കും, 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ദേശീയ സഹകരണ നയം നടപ്പാക്കും എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍.
TAGS : BUDGET 2024 | NIRMALA SITHARAMAN | MODI GOVERNMENT
SUMMARY : The first budget presentation of the third Modi government has begun
കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…
തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു…
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…
കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…
ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…