Categories: KERALATOP NEWS

തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി

കൊച്ചി:  കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ടി എം തോമസ് ഐസകിന് ആശ്വാസം. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് ഐസക് അറിയിക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടു.

ഐസകിന്റെയും കിഫ്ബിയുടെയും ഹരജികളില്‍ മെയ് 22ന് വിശദവാദം നടക്കും. മസാല ബോണ്ട് സമാഹരണത്തിൽ കിഫ്‌ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസർവ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കൂടിയായ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.

The post തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

‘രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് പറയട്ടെ’; കേള്‍ക്കാന്‍ നേതാക്കള്‍

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…

19 minutes ago

ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു

കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…

33 minutes ago

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ…

57 minutes ago

ഉത്തർപ്രദേശിൽ വാഹനാപകടം; 8 മരണം, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ…

2 hours ago

യമനിൽ ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടാരം ആക്രമിച്ചു

സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…

2 hours ago

ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ്; ആദ്യദിനത്തില്‍ പിഴയടച്ചത് 1,48,747 പേര്‍

ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു…

2 hours ago