തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി, ഡ്രൈവർ ശുഭം എന്നിവരാണ് അറസ്റ്റിലായത്.

ജഗദീഷിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയൽക്കാർ പന്തൽ കെട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. തർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെ ഇയാളുടെ ഗൺമാൻ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ജഗദീഷ് ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ടവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

TAGS: KARNATAKA | ARREST
SUMMARY: Advocate Jagadish among four held for opening fire in air

Savre Digital

Recent Posts

തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വന്‍ ദുരന്തം, തിക്കിലും തിരക്കിലുംപെട്ട് 33 മരണം

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം…

32 minutes ago

ഓപ്പറേഷന്‍ നുംഖോർ: ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ…

1 hour ago

സ്കൂൾ കലോത്സവം; ‘എ’ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ…

2 hours ago

പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…

3 hours ago

ശീതള്‍ ദേവി ചരിത്രമെഴുതി; ലോക പാരാ ആര്‍ച്ചറി ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം

പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…

3 hours ago

കർണാടക സംസ്ഥാന ലേബർ മിനിമം സാലറി അഡ്വൈസറി ബോർഡ് ചെയർമാനായി മലയാളിയായ ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു

ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…

3 hours ago