LATEST NEWS

തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വന്‍ ദുരന്തം, തിക്കിലും തിരക്കിലുംപെട്ട് 33 മരണം

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം 33 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്. 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.

കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കുഴഞ്ഞുവീണതെന്നും മൂന്ന് കുട്ടികൾ ഐസിയുവിലാണെന്നും തമിഴ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. തമിഴ്നാട് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും തിരിച്ചു. മന്ത്രി സെന്തില്‍ ബാലാജി കരൂര്‍ ആശുപത്രിയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു. ക്രമസമാധന ചുമതലയുള്ള എ.ഡി.ജിപിയും കരൂരിലെത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. രാവിലെ മുതലാണ് റാലി ആരംഭിച്ചത്. ഉച്ചയ്ക്ക് കരൂർ വേലുച്ചാമിപുരത്ത് വിജയ് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എത്തിയപ്പോൾ വൈകിട്ട് 6 മണിയായെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽ ​പെട്ടതോടെ പ്രസംഗത്തിനിടെ വിജയ് ടി.വി.കെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസിന്റെ സഹായം അഭ്യർഥിച്ച വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
SUMMARY: Tragedy during Vijay’s rally in Tamil Nadu, 33 killed in stampede

NEWS DESK

Recent Posts

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

29 minutes ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

1 hour ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

2 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

3 hours ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

3 hours ago

വീട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…

4 hours ago