ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ഇത്തവണ സ്‌ക്വാഡിലുണ്ട്.
അഭിഷേക് ശർമ്മ, റിങ്കു സിംഗ്, തിലക് വർമ, ഹർദ്ദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, വിജയ് കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ എന്നിവരാണ് ടീമിൽ ഇടംപിടിച്ച ബാക്കിയുളളവർ. പരുക്ക് മൂലം മായങ്ക് യാദവും ശിവം ദുബെയും സെലക്ഷന് പരിഗണിച്ചില്ലെന്ന് ബിസിസിഐ അറിയിച്ചു. പരുക്കിന്റെ പിടിയിലുളള റിയാൻ പരാഗിനും ഈ പരമ്പര നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സഞ്ജുവിന്റെ സെഞ്ചുറിയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
47 പന്തിൽ നിന്നാണ് സഞ്ജു 111 റൺസ് നേടിയത്. 11 ഫോറുകളും എട്ട് സിക്സറുകളുമായി കളം നിറഞ്ഞാടുകയായിരുന്നു സഞ്ജു. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പരമ്പരയിലുടനീളം മുഴുനീള ഓപ്പണറുടെ വേഷത്തിൽ സഞ്ജു ഇറങ്ങിയത്. ആദ്യ മത്സരത്തിൽ 29 റൺസും രണ്ടാമത്തേതിൽ 10 റൺസും മാത്രമാണ് നേടിയതെങ്കിലും അവസാന മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനമാണ് ടീമിൽ സ്ഥാനം നേടിക്കൊടുത്തത്.
TAGS: SPORTS | CRICKET
SUMMARY: India squads for South Africa tours announced, Sanju secures spot in T20 team
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…