ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും
സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും.
കേരളത്തിനു പുറത്ത് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള നാടക സമിതികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാടകത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 15 മിനിറ്റില്‍ കൂടാന്‍ പാടില്ല.
തിരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുക. നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ തങ്ങളുടെ അപേക്ഷയും നാടകത്തിന്റെ സ്‌ക്രിപ്റ്റും ജനുവരി 15 നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
നാടകോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന്? 50,000 യും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം – ? 30,000 യും മൂന്നാം സമ്മാനം – ? 20,000 നല്‍കും.
മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥ കൃത്ത് എന്നിവര്‍ക്ക് 5,000 രൂപ വീതവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ക്ക് ? 10,000 പ്രോത്സാഹന സമ്മാനമായി നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, ഇസിഎ സാഹിത്യവിഭാഗം കണ്‍വീനര്‍ ഒ വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് 9980090202, 87926 8760
<br>
TAGS : DRAMA COMPETITION
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു…
കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…
കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…