തെലങ്കാന: ആന്ധ്രയില്‍ ദീപാവലി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ അച്ഛന്‍, മകന്‍, കൊച്ചുകന്‍ എന്നിങ്ങനെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദീപാവലി ആഘോഷത്തിനിടെ കാജുലൂർ മണ്ഡലത്തിലെ സലപാക ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവരെ ആഘോഷ നാളില്‍ വെട്ടി കൊല്ലുകയായിരുന്നു. ബത്തുല രമേഷ്, മകൻ ബത്തുല ചിന്നി, ചെറുമകൻ ബത്തുല രാജു എന്നിവരാണ് മരിച്ചത്.
രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. തല തകര്‍ന്ന നിലയിലാണ്. ഇവരുടെ കയ്യില്‍ അരിവാളുമുണ്ടായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ആക്രമണത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു, ഇവരെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഗ്രാമത്തില്‍ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
<BR>
TAGS : CRIME | MURDER
SUMMARY : Clashes during Diwali celebrations; 3 members of a family hacked to death in Andhra
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…