ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ സർവീസ് അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). ഒക്ടോബർ 31-ന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നിന്ന് രാത്രി 9.15 ന് പുറപ്പെട്ട് നവംബർ 1ന് രാവിലെ 7.40 ന് കലബുർഗിയിൽ എത്തിച്ചേരും. യെലഹങ്ക, ധർമ്മവാരം, അനന്തപുർ, ഗുന്തക്കൽ, അഡോണി, മന്ത്രാലയം റോഡ്, റായ്ച്ചൂർ, കൃഷ്ണ, യാദ്ഗിർ, ഷഹാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
മടക്കദിശയിൽ, കലബുർഗി-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ 06218) നവംബർ ഒന്നിന് രാവിലെ 9.35 ന് കലബുർഗിയിൽ നിന്ന് പുറപ്പെടും. അതേ ദിവസം രാത്രി 8ന് ബെംഗളൂരുവിൽ എത്തിച്ചേരും. യെലഹങ്ക, ധർമ്മവാരം, അനന്തപുർ, ഗുന്തക്കൽ, അഡോണി, മന്ത്രാലയം റോഡ്, റായ്ച്ചൂർ, കൃഷ്ണ, യാദ്ഗിർ, ഷഹാബാദ് എന്നിവിടങ്ങളിലാകും സ്റ്റോപ്പ് അനുവദിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ ഉടൻ അനുവദിക്കുമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു.
TAGS: BENGALURU | TRAIN
SUMMARY: Special Diwali Express Train from Bengaluru to Kalaburagi announced by South Western Railway
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…