ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ ബെംഗളൂരുവിൽ വായു നിലവാരം ക്രമാതീതമായി കുറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വ്യാപകമായി പടക്കം പൊട്ടിച്ചതോടെയാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വായുമലിനീകരണത്തിന്റെ അളവ് വെളിപ്പെടുത്തുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എക്യൂഐ) നഗരത്തിലെ പല സ്ഥലങ്ങളിലും വളരെ കൂടുതലാണ്. മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും ഉയർന്ന എക്യൂഐ രേഖപ്പെടുത്തിയത്.
ഒക്ടോബർ 24-ന് 78 ആയിരുന്നു പ്രദേശത്തെ എക്യൂഐ. 31-ന് 150-ലെത്തി. ജിഗനിയാണ് തൊട്ടുപിറകിലുള്ളാട്ജ്. 53-ൽ നിന്ന് 148 ആയാണ് എക്യുഐ ഉയർന്നത്. ബി.ടി.എം. ലേ ഔട്ടിൽ 48-ൽ നിന്ന് 143-ലേക്കും ശിവപുരയിൽ 58-ൽനിന്ന് 128 ആയും ഉയർന്നു. എല്ലാ വർഷവും ദീപാവലി ആഘോഷസമയം നഗരത്തിൽ വായുമലിനീകരണം വർധിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇത് വളരെ കൂടുതലാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ അഭിപ്രായപെട്ടു.
ഇതൊഴിവാക്കാൻ ഇത്തവണ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കൂടാതെ വായുമലിനീകരണം കുറയ്ക്കാൻ ഇത്തവണ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്ന് കർശന നിർദേശവും ഉണ്ടായിരുന്നു. എന്നാൽ, ഇത് പലയിടത്തും നടപ്പായില്ല. ഇതാണ് എക്യുഐ വർധിക്കാൻ കാരണമായത്.
TAGS: BENGALURU | AIR QUALITY
SUMMARY: Air quality dips in Bengaluru on Deepavali
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…