Categories: KARNATAKATOP NEWS

ദീപാവലി; 2000 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് 2000 സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഒക്‌ടോബർ 30 മുതൽ നവംബർ 4 വരെ ബെംഗളൂരുവിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കാണ് അധിക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശാന്തിനഗർ ടിടിഎംസിയിൽ നിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസ്.

ബെംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് ധർമസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, രാശിഹൂർ, കാർവാർ, റായ്ച്ചൂർ, കലബുർഗി, ബെള്ളാരി, കോപ്പാൾ, യാദ്ഗിർ, ബിദാർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസ്.

മൈസൂരു റോഡ് ബസ് സ്റ്റേഷനിൽ നിന്ന് മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്പേട്ട, കുശാൽനഗർ, മെർക്കര എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസ്. കൂടാതെ, കെഎസ്ആർടിസിയുടെ അധികാരപരിധിയിലുള്ള എല്ലാ സിറ്റി ബസ് സ്റ്റാൻഡുകളിൽ നിന്നും യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സ്പെഷ്യൽ സർവീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

TAGS: KARNATAKA | KSRTC
SUMMARY: KSRTC to operate 2000 additional buses during Deepavali

Savre Digital

Recent Posts

ഇന്ത്യയ്ക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…

2 hours ago

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

2 hours ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

3 hours ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

4 hours ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

5 hours ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

5 hours ago