BENGALURU UPDATES

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ മരണവാർത്ത അറിഞ്ഞതോടെ ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര ചന്നപട്ടണയില്‍ പിതാവിനൊപ്പം കഴിയുന്ന മുത്തശ്ശി രാക്കമ്മ കുഴഞ്ഞ് വീണു മരിച്ചു. ഔട്ടർ റിംഗ് റോഡിലെ ലഗ്ഗരെ പാലത്തിന് അടുത്തുള്ള നന്ദിനി ഔട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് 3.15 നാണ് അപകടമുണ്ടായത്. ഭർത്താവ് സുനില്‍ (34) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു..

ഗീതയും സുനിലും രണ്ടുമാസം മുമ്പാണ് വിവാഹിതരായത്. വരമഹാലക്ഷ്മി ആഘോഷത്തോടനുബന്ധിച്ച് ചന്ദ്ര ഔട്ടിലുള്ള ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗീത അമിതവേഗതയിൽ വന്നിടിച്ച ട്രക്കിനടിയില്‍ പെടുകയായിരുന്നു. ഗീത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന 12 ചക്രങ്ങളുള്ള മള്‍ട്ടി ആക്സില്‍ ട്രക്ക് ഇടിച്ചാണ് അപകടം. ഡ്രൈവര്‍ പിടിയിലായിട്ടുണ്ട്.
SUMMARY: Newlyweds’ bike hit by truck in accident: Bride dies tragically, grandmother also collapses after learning about it

NEWS DESK

Recent Posts

‘സ്ട്രോംഗ് റൂമിൽ കൃത്രിമത്വം നടന്നു’: ആരോപണവുമായി തൃണമൂൽ, കൊൽക്കത്തയിൽ നാടകീയരംഗങ്ങൾ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…

8 hours ago

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…

8 hours ago

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ ഏഴ്…

9 hours ago

പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…

9 hours ago

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍  കണ്ടെത്തി. മുണ്ട്ഗോഡ്…

9 hours ago

അ​മി​ത​ഭാ​രം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…

10 hours ago