Categories: ASSOCIATION NEWS

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 29-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ദാസറഹള്ളിയിലെ ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ എം.ഡി. സാജു ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജി. സനില്‍ കുമാര്‍ വരവുചെലവു കണക്കുകളും, വെല്‍ഫെയര്‍ സെക്രട്ടറി സന്തോഷ് ടി. ജോണ്‍ ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
<br>
TAGS : DEEPTHI WELFARE ASSOCIATION | MALAYALI ORGANIZATION
SUMMARY : Deepti organized the annual general meeting and family reunion

Savre Digital

Recent Posts

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

39 minutes ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

1 hour ago

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…

2 hours ago

കാലിഫോർണിയയിൽ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…

2 hours ago

ചരിത്രമെഴുതി ഇന്ത്യ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വിക്ഷേപിക്കാവുന്ന മിസൈൽ, 2000 കിലോമീറ്റർ ദൂരപരിധി

ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…

3 hours ago

യുകെയില്‍ നഴ്സാകാം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…

4 hours ago