ഭുവനേശ്വർ: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിനുണ്ട്.
ഇന്ത്യന്‍ സൈന്യത്തിനായി ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും തദ്ദേശീയമായാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. ഡിആർഡിഒയുടെ ലബോറട്ടറികളും ഡോ.എപിജെ അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്സുമായി ചേർന്നാണ് മിസൈല്‍ വികസിപ്പിച്ചത്.
സായുധ സേനയിലെയും ഡിആർഡിഒയിലെയും മുതിർന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. രാജ്യം സുപ്രധാന നാഴികക്കല്ല് പിന്നിട്ടെന്നാണ് അഭിനന്ദിച്ച് കൊണ്ട് രാജ്നാഥി സിംഗ് പറഞ്ഞത്. നിർണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നില്‍ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
വേഗതയുടെ പേരിലാണ് ഹൈപ്പർ സോണിക് മിസൈലുകള്‍ അറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ അഞ്ചിരട്ടി വേഗതയില്‍ വരെ സഞ്ചരിക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. മണിക്കൂറില്‍ 6,200 കിലോമീറ്റർ അഥവാ 3,850 മൈല്‍ ദൂരത്തില്‍ സഞ്ചരിക്കാൻ ഇതിന് സാധിക്കുന്നു.
TAGS : LATEST NEWS
SUMMARY : India successfully test-fired long-range hypersonic missile
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…