ബെംഗളൂരു: ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് നഗരത്തിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കുന്നത്. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) എയർ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് പുറത്തുവിട്ടിരുന്നു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് എയർ ടാക്‌സി പ്രാവർത്തികമാക്കുകയെന്ന് കമ്പനി അറിയിച്ചു.
2028 ഓടെ ബെംഗളൂരുവിൽ സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് എയർടാക്‌സി സേവനം എത്തിക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഓരോ എയർ ടാക്‌സിയിലും ആകെ 680 കിലോഗ്രാം ലോഡ് കപ്പാസിറ്റിയിൽ ആറ് യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ഇലക്ട്രിക് എയർ ടാക്‌സിക്ക് പരമാവധി 160 കിലോമീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കാൻ സാധിക്കും. തുടക്കത്തിൽ 25 മുതൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ നഗര റൂട്ടുകളിലായിരിക്കും എയർ ടാക്‌സി സർവീസ് നടത്തുക.
TAGS: BENGALURU | AIR TAXI
SUMMARY: Air taxi service soon to be launched in Bengaluru
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…
ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ…