Categories: KARNATAKATOP NEWS

ദുരഭിമാനക്കൊലപാതകം; ഇതര ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് വിദ്യാർഥിയെ മർദ്ദിച്ചു കൊന്നു

ബെംഗളൂരു : കർണാടകയിലെ ബീദറിൽ ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയിച്ചതിന് 19-കാരനായ ദളിത് വിദ്യാർഥിയെ മർദ്ദിച്ചുകൊന്നു. കമലാ നഗറിലെ കോളേജിൽ ബി.എസ്.സി. വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. ബീദറിലെ രക്ഷ്യാൽ സ്വദേശി രാഹുൽ, രാഹുലിന്റെ അച്ഛൻ കൃഷ്ണറാവു എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി മാത്രമുള്ള സമയത്ത് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പിന്നീട് ആളൊഴിഞ്ഞസ്ഥലത്ത് സുമിത്തിനെ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുമിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ചൊവ്വാഴ്ച രാത്രിയോടെ സുമിത്ത് മരണപ്പെടുകയായിരുന്നു. കുഷ്ണൂർ പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംഭവത്തിൽ ദളിത് സംഘടനകൾ പ്രതിഷേധിച്ചു.
<BR>
TAGS : HONOR KILLING | BIDAR
SUMMARY : Honor killing: Dalit student beaten to death for falling in love with a girl from another caste

Savre Digital

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോതമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

8 minutes ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

28 minutes ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

9 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

9 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

10 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

10 hours ago