ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ബംഗ്ലാദേശ്. ദുർഗാപൂജയ്ക്കായി 3,000 ടണ്‍ ഹില്‍സ മത്സ്യം കയറ്റുമതി ചെയ്യാൻ അനുമതി നല്‍കി. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.
ബംഗാളിലേക്ക് ഇലിഷ് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യാപാരികളില്‍ നിന്ന് സെപ്റ്റംബർ 24നു മുമ്പ് അപേക്ഷകള്‍ സ്വീകരിക്കാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിബന്ധനകള്‍ക്ക് വിധേയമായാണ് കയറ്റുമതി. ലോകത്തെ ഹില്‍സ ഉല്‍പാദനത്തിന്റെ 70 ശതമാനവും ബംഗ്ലാദേശിലാണ്.
പശ്ചിമ ബംഗാളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മത്സ്യമാണ് ഇലിഷ് എന്ന പേരിലും അറിയപ്പെടുന്ന ഹില്‍സ. ദുർഗാപൂജയുള്‍പ്പെടെയുള്ള ആഘോഷവേളകളില്‍ വിശിഷ്ട വിഭവങ്ങളിലൊന്നായാണ് ഹില്‍സ മത്സ്യത്തെ ഉപയോഗിക്കുന്നത്. ഇലിഷ് ബംഗാളി വിഭവങ്ങളില്‍ പ്രധാനമാണ്. ദുർഗാപൂജയുടെ ആഘോഷങ്ങള്‍ അടുത്തിരിക്കെ മത്സ്യക്കയറ്റുമതി നിരോധിച്ചത് ചർച്ചയായിരുന്നു.
ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് മത്സ്യലഭ്യത ഉറപ്പുവരുത്താനായാണ് മത്സ്യക്കയറ്റുമതി നിരോധിച്ചതെന്നായിരുന്നു ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ വാദം. ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചതോടെ ഹില്‍സയുടെ വിലയും കുതിച്ചുയർന്നിരുന്നു.
TAGS : BANGLADESH | EXPORT | FISH
SUMMARY : Hilsa for Durga Puja; Export ban changed to Bangladesh
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…