ദുർഗ പൂജ വിഗ്രഹ നിമജ്ജനം; അൾസൂർ തടാകത്തിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദുർഗ പൂജ വിഗ്രഹ നിമജ്ജനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. അൾസൂർ തടാകത്തിന് സമീപവും പരിസര പ്രദേശങ്ങളിലുമാണ് ഉച്ചയ്ക്ക് 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

കെൻസിംഗ്ടൺ-മർഫി റോഡ് ജംഗ്ഷനിൽ നിന്ന് എംഇജി സെൻ്ററിലേക്കും, തിരുവള്ളുവർ സ്റ്റാച്യു ജംഗ്ഷനിൽ നിന്നും തടാകത്തിൻ്റെ പ്രവേശന കവാടത്തിലേക്കുമുള്ള ഗതാഗതം നിയന്ത്രിക്കും. കെൻസിംഗ്ടൺ-മർഫി റോഡ് ജംഗ്ഷനിൽ നിന്ന് പോകുന്ന വാഹനങ്ങൾക്ക് ഗുരുദ്വാര ജംഗ്ഷൻ, ഗംഗാധര ചെട്ടി റോഡ്, ലാവണ്യ തിയേറ്റർ ജംഗ്ഷൻ, വീലർ റോഡ് വഴിയും, ഗംഗാധര ചെട്ടി റോഡ്, ഡിക്കൻസൺ റോഡ്, ലാവണ്യ തിയേറ്റർ ജംഗ്ഷൻ വഴി മില്ലേഴ്‌സ് റോഡിലൂടെ കടന്നുപോകണം. തിങ്കളാഴ്ച അൾസൂർ തടാകത്തിന് ചുറ്റുമുള്ള എല്ലാ റോഡുകളിലും വാഹന പാർക്കിംഗും നിരോധിക്കും.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Durga idol immersion, Traffic curbs at Bengaluru’s Ulsoor Lake on Sunday

Savre Digital

Recent Posts

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

8 minutes ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

54 minutes ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

1 hour ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

2 hours ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

3 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

3 hours ago