ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് പാക് സ്വദേശിനി സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ തേജസ് ഝാനി എന്നയാളാണ് അറസ്റ്റിലായത്. നിരവധി തവണ കരണത്തടിച്ച ശേഷമാണ് സീമയുടെ കഴുത്ത് ഞെരിക്കാൻ ഇയാൾ ശ്രമിച്ചത്.
സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ചാണ് തേജസ് ഇവരുടെ വീട്ടിൽ കയറിയത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ താമസിക്കുന്ന തേജസ്, ട്രെയിൻ മാർഗമാണ് ന്യൂഡല്‍ഹിയിലെത്തിയത്. അവിടെനിന്നു ബസില്‍ സീമ താമസിക്കുന്നിടത്തേയ്‌ക്കെത്തുകയായിരുന്നു സീമയുടെ വീട്ടിലെത്തിയ ശേഷം പ്രതി തുടർച്ചയായി വാതിലിൽ ചവിട്ടി. ബഹളം കേട്ട് സീമ വാതിൽ തുറന്നതോടെ കടന്നുപിടിച്ച പ്രതി ഇവരെ കഴുത്ത് ഞെരിക്കുകയായിരുന്നു.
തുടർന്ന് ബഹളം കേട്ടെത്തിയ സീമയുടെ വീട്ടുകാരും അയൽക്കാരും ചേർന്ന് പ്രതിയെ പിടികൂടി കൈകാര്യം ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരെ സീമയും സച്ചിനും ചേർന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പ്രതിയുടെ വീട്ടുകാരെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
2023ല്‍, പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാന്‍ പാകിസ്ഥാനില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതാണ് സീമ ഹൈദര്‍. നോയിഡ സ്വദേശിയായ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുമ്പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.
TAGS: NATIONAL | ARREST
SUMMARY: Man arrested for trying to kill pak women Seema Hyder
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…