Categories: NATIONALTOP NEWS

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ഋഷഭ് ഷെട്ടി, നിത്യ മേനോനും മാനസി പരേക്കും നടിമാര്‍

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നേടിയത് റിഷബ് ഷെട്ടിയാണ്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനോനും മാനസി പരേഗും പങ്കിട്ടു. തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, കച്ച്‌ എക്സ്പ്രസ് ആണ് മാനസി പരേഗിന് അവാർഡ് നേടി കൊടുത്തത്. നവാഗതനായ ആനന്ദ് എകർഷിയുടെ ‘ആട്ടം’. പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്.

മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിള്‍. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് ബനഡിക്‌ട്) ലഭിച്ചു. മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. മികച്ച കന്നഡ സിനിമ കെജിഎഫ് – ചാപ്റ്റർ 2.

മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്ക്കാരം പൊന്നിയൻ സെല്‍വന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുല്‍മോഹറാണ്. മികച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ബോംബെ ജയശ്രീയ്ക്ക് (സൗദി വെള്ളക്ക) ലഭിച്ചു.

ഫീച്ചർ , നോണ്‍ ഫീച്ചർ വിഭാഗങ്ങളില്‍ ആണ് ദേശീയ ചലച്ചിത്ര പുരസ്കാര നിർണയം നടന്നത്. ഫീച്ചർ വിഭാഗത്തില്‍ 32 ഭാഷകളിലായി 130 എൻട്രികളാണ് പുരസ്ക്കാരത്തിന് പരിഗണിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. ദാദാസാഹേബ് ഫാല്‍ക്കെ അവാർഡുകള്‍ പിന്നീട് പ്രഖ്യാപിക്കും.

പുരസ്കാരങ്ങൾ: 

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ

TAGS : NATIONAL FILM AWARDS | ANNOUNCED
SUMMARY : National Film Awards Announced; Best actor Rishabh Shetty

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

45 minutes ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

1 hour ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

2 hours ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

2 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

3 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

3 hours ago