Categories: KERALATOP NEWS

നടിയുടെ പീഡന പരാതി, ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് പീഡന പരാതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എടുത്ത കേസിലാണ് നടന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അടുത്ത മാസം 21 വരെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ആലുവ സ്വദേശിയായ നടി നൽകിയ പീഡനക്കേസിലാണ് മുൻകൂർ ജാമ്യം തേടി ബാലചന്ദ്രമനോൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജാമ്യഹർജിയില്‍ ബാലചന്ദ്രമേനോൻ ആരോപിച്ചു.

2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, തന്നെ ഫോണിൽ വിളിച്ച്​ കേസ്​ കൊടുക്കുമെന്ന്​ പറഞ്ഞ്​​ നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും പലർക്കുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്​ പരാതി നൽകിയവരാണ്​ പരാതിക്കാരിയെന്നും ബാലചന്ദ്രമേനോൻ കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്​ എതിർ സത്യവാങ്​മൂലം നൽകേണ്ടതുണ്ടെന്ന്​ അറിയിച്ച സർക്കാർ മുൻകൂർ ജാമ്യ ഹരജിയെ എതിർത്തു. എന്നാൽ, വസ്തുതകളും മറ്റും പരിശോധിച്ച ജസ്റ്റിസ്​ സി.എസ്​. ഡയസ്​ ജാമ്യം അനുവദിക്കുകയായിരുന്നു.
<br>
TAGS : BAIL | BALACHANDRA MENON | SEXUAL ASSULT CASE
SUMMARY : Actress’s harassment complaint, Balachandra Menon granted anticipatory bail

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

25 minutes ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

51 minutes ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

59 minutes ago

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

2 hours ago

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

2 hours ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

3 hours ago