Categories: NATIONALTOP NEWS

നടി ഊർമിള കോത്താര സഞ്ചരിച്ച കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

മുംബൈ: മാറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്ന കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന തൊഴിലാളികളെയാണ് കാർ ഇടിച്ചുത്തെറിപ്പിച്ചത്. ഒരാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.

നടി സഞ്ചരിച്ച കാർ രണ്ടു മെട്രോ തൊഴിലാളികളെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇതിൽ ഒരാൾ മരിച്ചു. ഷൂട്ടിം​ഗിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി.

സംഭവത്തിൽ നടിക്കും ഡ്രൈവർക്കും പരുക്കുകളുണ്ട്. എയർബാ​ഗ് പുറത്തുവന്നതാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരുടെയും പരുക്കുകൾ ​ഗുരുതരമല്ലെന്നും സമതാ ന​ഗർ പോലീസ് അറിയിച്ചു. ഹ്യുണ്ടായിയുടെ വെർണ കാറാണ് അപകടത്തിൽപെട്ടത്. കാറിന്റ മുൻ ഭാ​ഗം പൂർണമായി തകർന്നിട്ടുണ്ട്. പോലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നടനും സംവിധായകനുമായ ആദിനാഥ് കോത്താരയുടെ ഭാര്യയാണ് ഊർമിള.

TAGS: NATIONAL | ACCIDENT
SUMMARY: Metro worker dies after actress urmila car hits

Savre Digital

Recent Posts

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

34 minutes ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

35 minutes ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

1 hour ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

1 hour ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

2 hours ago

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും

ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…

3 hours ago