ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല. അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സ്വഭാവനടിയാണ് കമലാ കാമേഷ്. 80കളിലെ തമിഴ് സിനിമയിൽ ജനപ്രീതിയുള്ള താരമായിരുന്നു. സംസാരം അതു ദിലിക്കും എന്ന ചിത്രത്തിലെ ഗോദാവരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ഞൂറോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ 11 മലയാള സിനിമകളിലും വേഷമിട്ടിരുന്നു. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും പരമ്പരകളിലും സജീവമായിരുന്നു. 1982-94 കാലത്താണ് ഇവർ മലയാള സിനിമയിൽ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
1974-ൽ സംഗീതസംവിധായകനായ കാമേഷിനെയായിരുന്നു കമല വിവാഹം കഴിച്ചത്. 1984ൽ അദ്ദേഹം അന്തരിച്ചു. ഈ ബന്ധത്തിൽ കമലയ്‌ക്ക് ഉമ എന്നൊരു മകളുണ്ട്. നടൻ റിയാസ് ഖാനാണ് ഉമയെ വിവാഹം കഴിച്ചത്.
TAGS: NATIONAL | KAMALA KAAMESH
SUMMARY: Actress Kamala kaamesh passes away
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു…
കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…
കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…