മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് തക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവാണ് പര്‍വേസ് തക്. കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ലൈല ഖാൻ(30), മൂത്ത സഹോദരി അസ്മിന(32), ഇരട്ട സഹോദരങ്ങളായ സാറ, ഇമ്രാൻ(25), ബന്ധു രേഷ്മ, ലൈലയുടെ മാതാവ് ഷെലിന എന്നിവരാണ് കൊല്ലപ്പെട്ടത്. 2011 ഫെബ്രുവരിയിലായിരുന്നു സംഭവം. ഷെലിനയെയും ലൈലയേയും കാണാതായെന്നു പറഞ്ഞ് ലൈലയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഗത്‌പുരിയിലെ ഫാംഹൗസിൽനിന്ന് ആറുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം കശ്മീരിലേക്ക് കടന്നുകളഞ്ഞ പ്രതി പർവേസിനെ 2012 ജൂലൈയിലാണ് അറസ്റ്റ് ചെയ്യുന്നത്. സ്വത്തുതർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം.
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…