Categories: NATIONALTOP NEWS

നടൻ അര്‍ജുൻ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുൻ വിവാഹിതയായി

നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടനും നടൻ തമ്പി രാമയ്യയുടെ മകനുമായ ഉമാപതിയാണ് ഐശ്വര്യയുടെ വരൻ. അർജുൻ സർജ ചെന്നൈയില്‍ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തില്‍ വച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.

ഐശ്വര്യയും ഉമാപതിയും ദീർഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതരാകുന്നത്. ചെന്നൈയില്‍ വച്ച്‌ ജൂണ്‍ 14ന് ഇരുവരുടെയും വിവാഹ വിരുന്ന് നടക്കും. സിനിമാ മേഖലയില്‍ നിന്നും നടൻ സമുദ്ര കനി, നടൻ വിശാലിന്റെ അച്ഛനും അഭിനേതാവുമായ ജികെ റെഡ്ഡി, വിജയകുമാർ, കെഎസ് രവികുമാർ എന്നിവർ വിവാഹത്തില്‍ പങ്കെടുത്തു.


TAGS: AISWARYA ARJUN| MARRIAGE|
KEYWORDS: Actress Aishwarya Arjun got married

Savre Digital

Recent Posts

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

2 minutes ago

സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരി ആമിന അന്തരിച്ചു

കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…

16 minutes ago

ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…

53 minutes ago

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…

1 hour ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപ്പിടിച്ചു

എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…

2 hours ago

പൊതുഇടങ്ങളിലെ യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനുള്ള സ്‌റ്റേ ഹൈക്കോടതി നീക്കിയില്ല

ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള സ്റ്റേ…

2 hours ago