കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയന്‍ ചേര്‍ത്തലക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. താര സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് നടന്‍ ജയന്‍ ചേര്‍ത്തല.
ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന കേസ് നല്‍കിയിട്ടുള്ളത്. നിര്‍മ്മാതാക്കളുടെ സംഘടന കെട്ടിട നിര്‍മാണത്തിനായി അമ്മയില്‍ നിന്ന് ഒരു കോടി രൂപ കടം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.
ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് വിവാദ പരാമര്‍ശം നടത്തിയത്. വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച് ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : Producers’ association files defamation case against actor Jayan Cherthala
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…