Categories: KERALATOP NEWS

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്.

നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. തുടർന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.
<br>
TAGS : SEXUAL HARASSMENT | NIVIN PAULY
SUMMARY : Rape case against actor Nivin Pauly

Savre Digital

Recent Posts

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

4 minutes ago

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…

50 minutes ago

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

1 hour ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…

2 hours ago

‘അമ്മ’ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…

3 hours ago

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…

4 hours ago