നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് മധുരയില്‍ നടന്നേക്കും എന്ന് സൂചന. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടി സമ്മേളനം നടത്തി ശക്തമായ രാഷ്ട്രീയ അടിത്തറയോടെ 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 30 ലക്ഷം പേര്‍ വിജയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. പ്രത്യേക മൊബൈല്‍ ആപ്പ് വഴിയാണ് അംഗത്വ ക്യാമ്പയിൻ നടത്തിയത്. ആദ്യ അംഗമായി വിജയ് ചേര്‍ന്ന് 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…