മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് നടൻ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം ലഭിച്ചത്.
രണ്ട് ദിവസം മുമ്പ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നും വധഭീഷണി നേരിട്ടതിന് പിന്നാലെയാണ് മറ്റൊരു വധഭീഷണിയും താരം നേരിടുന്നത്. നവംബർ അഞ്ചിനാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നും സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്.
മുംബൈ പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നുകിൽ സല്‍മാന്‍ ഖാന്‍ മാപ്പ് പറയുക അല്ലെങ്കിൽ താരത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് കോടി രൂപ നൽകുക എന്നായിരുന്നു ഭീഷണി സന്ദേശം. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ 32കാരനെ ബുധനാഴ്‌ച്ച കർണാടകയിൽ നിന്നും പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറിയിരുന്നു.
TAGS: NATIONAL | SALMAN KHAN
SUMMARY: Actor salman khan recieves death threat
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…