ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പാത അടുത്ത വർഷത്തോടെ വാണിജ്യ പ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ. രണ്ട് ഘട്ടങ്ങളായാണ് പാത തുറക്കുക. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ (ഗോട്ടിഗെരെ) നാഗവാരയുമായി ബന്ധിപ്പിക്കുന്നതാണ് പിങ്ക് ലൈൻ.
ആദ്യ ഘട്ടത്തിൽ കലേന അഗ്രഹാര മുതൽ തവരെകെരെ (സ്വാഗത് ക്രോസ്) വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് സ്ട്രെച്ച് 2025 സെപ്റ്റംബറിൽ തുറക്കാനാണ് പദ്ധതി. രണ്ടാം ഘട്ടത്തിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13.8 കിലോമീറ്റർ ഭൂഗർഭ ഭാഗം ജൂൺ 2026ൽ തുറക്കും.
2025 ജൂണിനും 2026 ഡിസംബറിനും ഇടയിൽ പിങ്ക് ലൈനിലേക്കുള്ള ട്രെയിൻ സെറ്റുകൾ ബിഇഎംഎൽ വിതരണം ചെയ്യുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 318 കോച്ചുകൾ നൽകുന്നതിനായി ബിഇഎംഎൽ 3,177 കോടി രൂപയുടെ റോളിംഗ് സ്റ്റോക്ക് കരാർ നേടിയിട്ടുണ്ട്. ഇതിൽ 96 കോച്ചുകൾ പിങ്ക് ലൈനിനായി പ്രത്യേകം അനുവദിച്ചിട്ടുമുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro’s Pink Line to be opened by 2025
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…