ബെംഗളൂരു: നമ്മ മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട നിർമാണം നാല് വർഷങ്ങൾക്കകം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അടുത്തിടെയാണ് കർണാടക മന്ത്രിസഭ അനുമതി നൽകിയത്. പദ്ധതി പൂർത്തീകരണത്തിന് 2028 വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത് എന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. 15,611 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
പാത പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലെ പല പ്രധാന മേഖലകളിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഔട്ടർ റിംഗ് റോഡിന്റെ (ഒആർആർ) പ്രധാന ഭാഗങ്ങളാണ് മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നത്. ഒആർആറിലെ 44.65 കിലോമീറ്റർ പാത പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ രണ്ട് ദിവസത്തിനകം ആരംഭിക്കുമെന്ന്
റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. പദ്ധതിക്ക് കീഴിൽ ഹെബ്ബാളിനും ജെപി നഗറിനും ഇടയിൽ ആദ്യ മെട്രോ ഇടനാഴി നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 32.15 കിലോമീറ്റർ നീളത്തിലാണ് ഇടനാഴി. ഗോരഗുണ്ടേപാളയ, മാഗഡി റോഡ്, മൈസൂരു റോഡ്, ജെപി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് മറ്റൊരു ലൈൻ. ഇതുകൂടാതെ മൂന്നാമത് ലൈൻ ഹൊസഹള്ളിയെ മാഗഡി റോഡിലേക്കും, കടബഗെരെയിലേക്കും ബന്ധിപ്പിക്കും.
The post നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി നിർമാണം നാല് വർഷത്തിനകം പൂർത്തിയാകും appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…
ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…