കാളികാവ് മേഖലയില്‍ ഭീതി പരത്തിയ നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു. വനം വകുപ്പ് ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. കടുവയെ പിടികൂടാൻ കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിനുമുകളില്‍ മദാരിക്കുണ്ടില്‍ പുതിയ കൂട് സ്ഥാപിച്ചു. നിലവില്‍ സ്ഥാപിച്ച രണ്ട് കൂടുകള്‍ക്കു പുറമെയാണ് മറ്റൊന്ന് കൂടി സ്ഥാപിച്ചത്.
കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞള്‍പ്പാറ, മദാരികുണ്ട്, സുല്‍ത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശേരി, അടക്കാകുണ്ട്, എഴുപതേക്കർ, അമ്പതേക്കർ പാന്ത്ര ഭാഗങ്ങളിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ കാമറകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ദ്രുതകർമ സേന വനമേഖലയോട് ചേർന്നുള്ള മേഖലകളില്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്.
കടുവയെ കണ്ട ആർത്തല ചുവന്നകുന്ന് പ്രദേശത്ത് മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സക്കറിയ അടങ്ങുന്ന സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. കടുവയുടെ സാന്നിധ്യമുണ്ടായ പ്രദേശങ്ങളിലെ ആളുകള്‍ പരമാവധി ജാഗ്രത പുലർത്തണമെന്നും രാവിലെയും വൈകിട്ടും ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും വനം വകുപ്പ് അറിയിച്ചു.
TAGS : TIGER
SUMMARY : Search continues for tiger; new cage set up in Madarikundu
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…