ഹൈദരാബാദ്: നരഹത്യ കേസില്‍ നടൻ അല്ലു അർജുന് ജാമ്യം. നമ്ബള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ചിക്കട്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.
ഡിസംബർ നാലിന് പുഷ്പ 2-ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ സന്ധ്യ തിയേറ്ററില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അപകടത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും പൊലീസിൻ്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടൻ്റെ വാദം. കേസില്‍ അല്ലു അർജുൻ ഉള്‍പ്പടെ 17 പ്രതികളാണുള്ളത്.
TAGS : ALLU ARJUN
SUMMARY : Allu Arjun granted permanent bail with conditions
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…