ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തകഴി കുന്നമ്മയിലാണ് സംഭവം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തകഴി സ്വദേശികളായ തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
യുവതി പ്രസവിച്ച കുഞ്ഞിനെ സുഹൃത്തുക്കളെ ഏൽപ്പിക്കുകയും ഇവർ തകഴിയിൽ എത്തി കുഞ്ഞിനെ കുഴിച്ചിടുകയുമായിരുന്നു എന്നാണ് വിവരം. ഈ മാസം ഏഴിനാണ് യുവതി പ്രസവിക്കുന്നത്. തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളെ വിവരമറിയിച്ചപ്പോഴാണ് യുവതിയുടെ പ്രസവ വിവരം അറിയുന്നത്.
കുഞ്ഞിനെപ്പറ്റി ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ പിന്നീട് പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഴിച്ചുമൂടിയ സ്ഥലം വ്യക്തമായതായി പോലിസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. യുവതിയുടെ മൊഴിയും പോലിസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
<br>
TAGS : CRIME NEWS | ALAPPUZHA NEWS
SUMMARY : Suspected of burying a newborn baby: Two youths, including the woman’s boyfriend, are in custody
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…