Categories: KERALATOP NEWS

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് പി.പി. ദിവ്യ; ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പ്രതികരണം

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ പതിനൊന്ന് ദിവസം ജയിലില്‍ കഴിഞ്ഞ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജയിലിന് പുറത്തേക്ക്. നിരവധി പാർട്ടി പ്രവർത്തകർ ജയിലിന് പുറത്ത് ദിവ്യയെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് അവര്‍ ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉദ്യോഗസ്ഥരോട് സദുദ്ദേശപരമായി മാത്രമാണ് സംസാരിക്കാറുള്ളത്. നിയമത്തില്‍ വിശ്വസിക്കുന്നു. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹിക്കുന്നു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് പി പി ദിവ്യയ്ക്ക് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണമെന്നും കണ്ണൂർ ജില്ല വിട്ട് പോകാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

TAGS : PP DIVYA | ADM NAVEEN BABU DEATH
SUMMARY : PP Divya saddened by Naveen Babu’s death; First reaction after being released on bail

Savre Digital

Recent Posts

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…

10 minutes ago

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…

1 hour ago

വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ്…

1 hour ago

ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന…

2 hours ago

ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം

ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപം തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ…

2 hours ago