Categories: LATEST NEWS

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും അദ്ദേഹം. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവി ഇനി മംദാനിക്ക് സ്വന്തമാകും. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീരാ നയ്യാരുടെ മകനാണ്.

1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്. 2 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്‌സില്‍ കുറിച്ചു. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്കയും അന്താരാഷ്ട്ര സമൂഹവും ഏറെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു ന്യൂയോര്‍ക്കിലേത്. മാംദാനിയുടെ വിജയം ട്രംപിന് കനത്ത പ്രഹരമാകുന്നതിനൊപ്പം, പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഏതുതരത്തിലുള്ള പ്രതികാര നടപടികളാണ് വരാന്‍ പോകുന്നതെന്നും രാജ്യവും ലോകവും ഒരുപോലെ ആകാംക്ഷയില്‍ നോക്കിയിരിക്കുകയാണ്.

മേ​യ​റാ​യി മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ന്യൂ​യോ​ർ​ക്കി​ന് വി​പ​ത്തു​ണ്ടാ​കു​മെ​ന്നും ഫെ​ഡ​റ​ൽ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മം​ദാ​നി വി​ജ​യി​ച്ചാ​ൽ സ​മ്പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​യി മാ​റു​മെ​ന്നും ന​ഗ​ര​ത്തി​ന്‍റെ അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. തി​ര​ഞ്ഞെ‌​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ട്രം​പ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മു​ൻ ഗ​വ​ർ​ണ​റും മം​ദാ​നി​യു​ടെ എ​തി​രാ​ളി​യു​മാ​യ ആ​ൻ​ഡ്രൂ ക്യൂ​മോ​യ്ക്കു ട്രം​പ് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ആ​ൻ​ഡ്രൂ ക്യൂ​മോ​യെ വ്യ​ക്തി​പ​ര​മാ​യി ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് മ​റ്റു മാ​ർ​ഗ​മി​ല്ല. നി​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യ​ണം, അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന് ക​ഴി​വു​ണ്ട്, മം​ദാ​നി അ​ങ്ങ​നെ​യ​ല്ല- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായി പ്രവർത്തിച്ചുവരികയായിരുന്ന മം​ദാ​നി. വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റി ബസ് യാത്ര, ധനികർക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടിയത്. വിർജീനിയയിലും ന്യൂജേഴ്‌സിയിലും ​ഗവർണർ തെരഞ്ഞെടുപ്പിലും ട്രംപ് തിരിച്ചടി നേരിട്ടു. വിർജീനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ അബിഗെയ്ൽ സ്പാൻബെർഗർ ഗവര്‍ണറായി.
SUMMARY: Indian-American Sohran Mamdani makes history; wins New York mayoral election in landslide

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

3 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

3 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

4 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

5 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

5 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

6 hours ago