കൊച്ചി: നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീം വിവാഹിതനാകുന്നു. സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നും സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
അനിയന്റെ വിവാഹചടങ്ങില്‍ തിളങ്ങി നിന്നത് ചേച്ചി നസ്രിയയും അളിയന്‍ ഫഹദുമായിരുന്നു. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീ യു സൂണ്‍ എന്ന ഫഹദ് ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ വര്‍ക്ക് ചെയ്തു.
കൂടാതെ ഫഹദ് ഫാസില്‍ സിനിമ ആവേശത്തിന്റെ പിന്നണിയില്‍ നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നവീന്‍ പേസ്റ്റല്‍ ബ്ലു നിറത്തിലുള്ള ഷേര്‍വാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്.
TAGS : ENTERTAINMENT
SUMMARY : Nazriya’s younger brother Naveen Naseem is getting married
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…