നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ മാറ്റിവെച്ചത് മുന്‍കരുതല്‍ നടപടി എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിലെ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നാളത്തെ പരീക്ഷ മാറ്റിയത്.
അതേസമയം നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലപ്പത്ത് അഴിച്ചു പണി. എന്‍ടിഎ ഡി ജി സുബോധ് കുമാര്‍ സിങ്ങിനെ സ്ഥാനത്ത നിന്നു മാറ്റി. പ്രദീപ് കുമാര്‍ കരോളെയ്ക്ക് ആയിരിക്കും താത്കാലിക ചുമതല. നീറ്റ്- നെറ്റ് ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് നടപടി. പുതിയ ഡിജിയെ ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
<br>
TAGS : NTA-NEET2024
SUMMARY : The NEET-PG exam scheduled for tomorrow has been postponed
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…