യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന് മാത്രമേ ഇടപെടാനാകൂവെന്ന് ആക്ഷൻ കൗണ്‍സില്‍. നിമിഷപ്രിയയുടെ സന്ദേശം തള്ളിക്കളയാനാവില്ല. ഈദ് അവധിക്കുശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ തുടങ്ങാം. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം.
ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തില്‍ സഹായിക്കാനാകൂവെന്നും ആക്ഷൻ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ദീപാ ജോസഫ് പറഞ്ഞു. വധശിക്ഷ നടപ്പിലാക്കാനുള്ള അറിയിപ്പ് ജയില്‍ അധികൃതർക്ക് കിട്ടിയെന്നാണ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളെ ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍കോള്‍ എത്തിയെന്നാണ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
2017 ജൂലൈയിലാണ് യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ 2020ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വിധിക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളുകയായിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യെമൻ പ്രസിഡൻറ് വധശിക്ഷ ശരിവച്ചെന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍.
TAGS : NIMISHA PRIYA
SUMMARY : Nimishapriya’s release; Action Council demands immediate intervention from the central government
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…