ബെംഗളൂരു: സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്കാണ് അംഗീകാരം. പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ ഏകദേശം 24954 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു.
3394 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മെഷീന്‍ ടൂള്‍ സെന്ററില്‍ 285 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ആണ് പദ്ധതികളില്‍ പ്രധാനപ്പെട്ടത്. സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും നിര്‍മ്മാണത്തില്‍ 250 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡും പട്ടികയിലെ പദ്ധതികളില്‍ ഒന്നാണ്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പാനീയ നിര്‍മ്മാണത്തില്‍ 249 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
50 കോടി രൂപയില്‍ കൂടുതലുള്ള മൂലധന നിക്ഷേപമുള്ള 12 പദ്ധതികള്‍ ആണ് ഉള്ളത്. ഇതുവഴി വ്യാവസായിക നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വെളിവാകുന്നത് എന്ന് മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.
TAGS: KARNATAKA
SUMMARY: State gets more investment this time for expansion of developmental Projects
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…
ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ പെൺവാണിഭ കേന്ദ്രം അടച്ചുപൂട്ടി പോലീസ്. സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെൺകുട്ടികളെ…
തൃശ്ശൂര്‍: തൃശൂരില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ്…