ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി വോൾവോ ബസ് നിയന്ത്രണം വിട്ട് അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം നഷ്ടമായ ബസ് മുമ്പിൽ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഹെബ്ബാൾ ഫ്ലൈഓവറിലാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഒറ്റക്കൈകൊണ്ട് ഡ്രൈവർ ബസ് ഓടിക്കുന്നത് പുറത്തുന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. റോഡിലെ ട്രാഫിക് ശ്രദ്ധയിൽപെട്ടതോടെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ ബസ് മുമ്പിൽ പോകുകയായിരുന്ന കാറുകളിലേക്കും ഇരുചക്രവാഹനങ്ങളലേക്കും ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങളുമായി ബസ് 10 സെക്കൻഡോളം മുന്നോട്ടുനീങ്ങി.
ബസിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കണ്ടക്ടർ ഡ്രൈവർക്ക് അടുത്തേക്ക് എത്തുന്നതും ബ്രേക്ക് ചവിട്ടാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ ബസിൻ്റെ വിൻഡ്ഷീൽഡ് തകർന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ബിഎംടിസി അധികൃതർ അറിയിച്ചു.
TAGS: BENGALURU | BMTC | ACCIDENT
SUMMARY: BMTC bus involved in series of accidents
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…