ബെംഗളൂരു: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു. വിജയനഗറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ശ്രീരാംപുര സ്വദേശിനിയായ സരോജ (50) ആണ് മരിച്ചത്. കരാർ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ ശുചിത്വതൊഴിലാളിയായിരുന്നു. ജോലിക്ക് പോകുകയായിരുന്ന സരോജയെ പിന്നിൽ നിന്ന്. വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ശിവനഹള്ളി ട്രാഫിക് സിഗ്നലിന് സമീപം രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്.
അപകടത്തിന് തൊട്ടുപിന്നാലെ, ബിബിഎംപി ജീവനക്കാരും മറ്റു മുനിസിപ്പൽ തൊഴിലാളികളും ചേർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് തടിച്ചുകൂടി ടിപ്പർ ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ വിജയനഗർ ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Woman worker dies after being run over by tipper in Vijayanagar
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…