ബെംഗളൂരു: നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി റായ്ച്ചൂർ ജില്ലയിലെ സിന്ദനൂരിന് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കർണൂൽ സംസ്‌കൃത വിദ്യാപീഠത്തിലെ മന്ത്രാലയത്തിലെ വിദ്യാർഥികളായ സുജയേന്ദ്ര (22), ഹയവദന (18), അഭിലാഷ് (18), വാഹനത്തിന്റെ ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ശ്രീഹരി, വിജയേന്ദ്ര, ഭരത്, രാഘവേന്ദ്ര, താനിഷ്, ശ്രീകർ, വാസുദേവ്, രാഘവേന്ദ്ര, ബസന്ത്, ജയസിംഹ എന്നിവർക്ക് പരുക്കേറ്റു.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. മന്ത്രാലയത്തിൽ നിന്ന് കൊപ്പൽ ജില്ലയിലെ അനെഗുണ്ടിയിലേക്ക് സന്ന്യാസി നരഹരി തീർത്ഥയുടെ മൂന്ന് ദിവസത്തെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റായ്ച്ചൂർ പോലീസ് സൂപ്രണ്ട് എം. പുട്ടമാദയ്യ അപകട സ്ഥലം സന്ദർശിച്ചു. സിന്ദനൂർ ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four killed, 10 injured as vehicle overturns in Raichur
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…