ബെംഗളൂരു: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. ചാമരാജനഗർ ഹനൂർ താലൂക്കിലെ മണ്ഡലിക്കടുത്ത് ഞായറാഴ്ചയാണ് അപകടം. ബസിൽ യാത്ര ചെയ്തിരുന്ന 70 പേർക്ക് പരുക്കേറ്റു. ബസിന്റെ ക്ലീനറും ദൊഡിണ്ടുവാടി സ്വദേശിയുമായ നവീൻ (30) ആണ് മരിച്ചത്.
കനകപുര താലൂക്കിലെ കബ്ബാലുവിനടുത്തുള്ള ഹനിയുരു ഗ്രാമത്തിൽ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഷാഗ്യ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ചടങ്ങ് കഴിഞ്ഞ് ഇവർ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്നു. കൊത്തനുരു-മണ്ഡലിക്ക് സമീപമുള്ള വളവിൽ വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റവരെ കൊല്ലേഗലിലെ ഹോളിക്രോസ് ആശുപത്രിയിലേക്കും സർക്കാർ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ഹനൂർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: One killed, 70 injured as bus topples near Hanur
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…
ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in)…