നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. ചാമരാജനഗർ ഹനൂർ താലൂക്കിലെ മണ്ഡലിക്കടുത്ത് ഞായറാഴ്ചയാണ് അപകടം. ബസിൽ യാത്ര ചെയ്തിരുന്ന 70 പേർക്ക് പരുക്കേറ്റു. ബസിന്റെ ക്ലീനറും ദൊഡിണ്ടുവാടി സ്വദേശിയുമായ നവീൻ (30) ആണ് മരിച്ചത്.

കനകപുര താലൂക്കിലെ കബ്ബാലുവിനടുത്തുള്ള ഹനിയുരു ഗ്രാമത്തിൽ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഷാഗ്യ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ചടങ്ങ് കഴിഞ്ഞ് ഇവർ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്നു. കൊത്തനുരു-മണ്ഡലിക്ക് സമീപമുള്ള വളവിൽ വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റവരെ കൊല്ലേഗലിലെ ഹോളിക്രോസ് ആശുപത്രിയിലേക്കും സർക്കാർ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ഹനൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: One killed, 70 injured as bus topples near Hanur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനം: ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ്...

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

Related Articles

Popular Categories