ശ്രീനഗർ: ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം. ശനിയാഴ്ച ഉച്ചയ്ക്ക് ദിഗ്വാർ സെക്ടറിലെ ഫോർവേഡ് ഏരിയയിൽ സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരു സൈനികന് പരുക്കേറ്റു. അതിർത്തികളിലെ നുഴഞ്ഞുകയറ്റങ്ങൾ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ ചിലപ്പോൾ മഴയിൽ ഒലിച്ചുപോയിട്ടാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം.
പരുക്കേറ്റ ഹവൽദാറെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാവിലെ സാംബ ജില്ലയിലെ റീഗൽ അതിർത്തി ഔട്ട്‌പോസ്റ്റിനടുത്ത് ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് കണ്ടെടുത്ത മോർട്ടാർ ഷെൽ നശിപ്പിച്ചിരുന്നു. പാകിസ്ഥാൻ കനത്ത പ്രകോപനം നടത്തിയ കശ്മീരിലെ പൂഞ്ചിൽ സൈന്യം ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കലും മരുന്നും വീടുകളിൽ എത്തിച്ച് നൽകിയിട്ടുണ്ട്. നേരത്തെ മേഖലയിൽ മെഡിക്കൽ ക്യാമ്പും സൈന്യം സംഘടിപ്പിച്ചിരുന്നു.
TAGS: NATIONAL | EXPLOSION
SUMMARY: Soldier Injured In Landmine Blast Near LoC In J&K’s Poonch
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…