Categories: NATIONALTOP NEWS

നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി.

അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരൻ. ഭര്‍ത്താവിനെയും കുടുംബത്തെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡന കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൊണ്ട് നിയമം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിരമിച്ച ജഡ്‌ജിമാരടങ്ങിയ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

വിവാഹവേളയില്‍ നല്‍കുന്ന വസ്‌തുക്കളുടെയും സമ്മാനങ്ങളുടെയും പണത്തിന്‍റെയും കണക്ക് സൂക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സത്യവാങ്മൂലം വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിവാഹിതകളെ സ്‌ത്രീധനം ആവശ്യപ്പെട്ട് അപമാനിക്കുന്നത് ഇല്ലാതാക്കാനാണ് സ്‌ത്രീധന നിരോധന നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അനാവശ്യമായി ഉപയോഗിക്കുന്നു.

സ്‌ത്രീധനക്കേസുകളിൽ മനുഷ്യനെ തെറ്റായി പ്രതികളാക്കിയ സംഭവങ്ങളും കേസുകളും രാജ്യത്ത് ധാരാളമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലേത് അതുൽ സുഭാഷിനെ കേസാണ്. പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിന് മുമ്പ് വിഷയത്തിൽ കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

TAGS: NATIONAL | SUPREME COURT
SUMMARY: PIL In Supreme Court Seeks Reform Of Domestic Violence

Savre Digital

Recent Posts

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…

4 hours ago

‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…

5 hours ago

ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.…

6 hours ago

അനീഷ് ജോർജിന്റെ മരണം; നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…

7 hours ago

എസ്.ഐ.ആർ എന്യൂമറേഷൻ; സൗജന്യ സഹായ സേവനവുമായി എം.എം.എ

ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…

7 hours ago